Monday 15 September 2014



ഉത്തരേന്ത്യയുടെ മുറ്റത്ത്
 

        IRCTC യുടെ പുതിയ ടൂര്പാക്കേജ് വെബ്സൈറ്റില് വന്നിട്ടുണ്ട് ഷാജു ആഹ്ളാദവും ആവേശവും അലതല്ലുന്ന ശബ്ദത്തില് വിളിച്ചു പറഞ്ഞു. ഭാരത്ദര്ശന് ടൂറിന്റെ ഉപാസകരായ ഞങ്ങള്ക്ക് ഒരു പുതിയ പാക്കേജ് കണ്ടാല് ആവേശം വരാതിരിയ്ക്കുന്നതെങ്ങനെ. മധുരയില് നിന്ന് തിരുവനന്തപുരം, ഷൊര്ണ്ണൂര്, മംഗലാപുരം വഴി കര്ണ്ണാടക ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങള് പിന്നിട്ട് രാജസ്ഥാനില് എത്തി പിന്നെ പഞ്ചാബ്, ചാണ്ഡിഗര്, ന്യൂഡെല്ഹി. ആഗ്ര, ഹൈദരാബാദിലൂടെ തിരിച്ച് തമിഴ്നാട് വഴി ഒലവക്കോട് എത്തുന്ന പാക്കേജാണ് വന്നിരിക്കുന്നത്‌. എണ്ണായിരത്തിലേറെ കിലോമിറ്റര് യാത്ര.  
          കൂടുതല് ആലോചിക്കാനില്ലായിരുന്നു. ഉടന് ടിക്കറ്റ് റിസര്വ്വ് ചെയ്തു. കലക്ടറേറ്റിലെ സാബു, ശ്യാംപ്രസാദ്, അഴകേശന്, റവന്യൂറിക്കവറി ഓഫീസിലെ ഷാജു, എറണാകുളം സബ് രജിസ്ട്രാര് ഓഫീസിലെ സഞ്ജീവ്‌. അങ്ങനെ ഞങ്ങള്  സ്ഥിരം നാടോടികള് ഭാണ്ഡം മുറുക്കുന്നതു കണ്ടപ്പോള് ചിലര് താക്കീതു നല്കി.  രാജസ്ഥാനില് കൊടും ചൂടായിരിക്കും കേട്ടോ ”..... വെടിക്കെട്ടുകാരന്റെ പട്ടിയെയാണോ ഉടുക്കുകൊട്ടി പേടിപ്പിക്കുന്നത്‌.. ചൂടിന്റെ ഈറ്റില്ലമായ പാലക്കാട്ടല്ലേ ഞങ്ങള് ജീവിക്കുന്നത്‌.
                   െഷാര്ണ്ണൂരില് നിന്ന് IRCTC യുടെ സ്പെഷ്യല് ടെ്രയിനില് കാല്കുത്തുമ്പോള് ഒരു കല്യാണവീടിന്റെ പ്രതീതിയായിരുന്നു വണ്ടിയ്ക്കുളളില്‍. ഉച്ച ഭക്ഷണം വിളമ്പിയിരിക്കുകയാണ്‌. കുട്ടികളുടെയും സ്ത്രീകളുടെയും ബഹളം. 500 യാത്രക്കാരില് കുറച്ച് തമിഴരൊഴിച്ചുളളവരെല്ലാം മലയാളികള്‍. കൂടുതലും സ്ത്രീകളും കുട്ടികളും. ഷൊര്ണ്ണൂരില് നിന്ന് 2 മണിയക്ക് യാത്രതുടങ്ങിയ വണ്ടി  സന്ധ്യക്ക് കാസര്ഗോഡ് പിന്നിട്ട് കേരളത്തിനോട് റ്റാറ്റ പറഞ്ഞ് കൊങ്കണ് പാതയിലേയക്ക് കയറിപ്പോഴേയ്ക്കും ഇരുട്ട് കൂട്ടിനെത്തിയിരുന്നു. പുറം കാഴ്ചകള് നിലച്ചപ്പോള് ഗാനാലാപനവും കവിതാപാരായണമത്സരവും കുട്ടികളുടെ കലപില ശബ്ദവും  കൊണ്ട് കോച്ചുകള് മുഖരിതമായി. 

ബെഡ്കോഫിക്കാരന്റെ വിളികേട്ടുണരുമ്പോള് വണ്ടി മഹാരാഷ്ട്രയിലെ രത്നഗിരികുന്നുകളിലുളള  കൊങ്കണ്പാതയിലൂടെ കുതിക്കുകയായിരുന്നു.  2000 ത്തോളം പാലങ്ങളും 91 തുരങ്കങ്ങളും  വന്തൂണുകളുടെ മുകളിലൂടെയുളള പാലങ്ങളുമുളള കൊങ്കണ്പാത എന്ന അത്ഭുതറെയില്‍.  ബ്രിട്ടുഷുകാര് അസാദ്ധ്യമെന്ന് വിധിയെഴുതിയപ്പോള് .്രശീധന് എന്ന മഹാപുരുഷന് അത് സാദ്ധ്യമാക്കി.
          നാം കൊങ്കണ്പാതയിലെ ഏറ്റവും നീളമേറിയ തുരങ്കത്തിലേയക്ക് കയറുകയാണ്‌. ഏഴുകിലോമീറ്ററോളമാണ് നീളം. ദയവായി ആരും ടെ്രയിനിന്റെ വാതില് തുറക്കരുത്‌.വണ്ടിയിലെ  ഉച്ചഭാഷിണി മുഴങ്ങി. നല്ല കാര്യം !! മലയാളി ആരാ മോന്‍.  തുറക്കരുത് എന്ന് പറഞ്ഞാല് തുറന്നിരിക്കും. അതല്ലേ ശീലം. നീണ്ട ഹോണ് മുഴക്കത്തോടെ വണ്ടി തുരങ്കത്തിലേയക്ക് ഊളയിട്ടു. കൂരിരുട്ട് വന്നു നിറഞ്ഞു. വണ്ടിയിലെ വെളിച്ചം ഗുഹാഭിത്തിയില് അവ്യക്ത നിഴല് ചിത്രങ്ങള് വരച്ചു. തുരങ്കമെങ്ങാനും ഇടിഞ്ഞാലോ”. ആരുടേയോ ഭീതിയാര്ന്ന സ്വരം. കരിനാക്കുകൊണ്ട് ഒന്നും പറയാതെടാ”.. മറ്റാരുടേയോ വിറയാര്ന്ന മറുപടി. 
          സന്ധ്യയോടെ മുംബൈനഗരത്തിലെ ആകാശ ചുംബികള് വിരുന്നിനെത്തി. നഗര പ്രാന്തത്തിലൂടെയാണ് നീക്കം. നഗരത്തിന്റെ ജീവനാഡിയായ സബര്ബന് ടെ്രയിനുകള് തലങ്ങും വിലങ്ങും പായുന്നു.  പന്വേല് സ്റ്റേഷനില് മുഖംകാട്ടിയ വണ്ടി വീണ്ടും നീങ്ങിയപ്പോഴേയ്ക്കും പുറത്ത് ഇരുട്ട് കട്ടകുത്തി വീണു തുടങ്ങിയിരുന്നു. മുംബൈ നഗരത്തിന്റെ വര്ണ്ണരാജി അകന്നകന്നുപോയി. കൂറ്റന് കെട്ടിടങ്ങള് ഇരുളില് ലയിച്ചു. പുറംകാഴ്ചകള്ക്ക് വിലക്ക് വന്നപ്പോള്പതിവുപോലെ ഗാനമത്സരവും അന്താക്ഷരിയും ചീട്ടുകളിയും ടെ്രയിനില്  പൊടിപൊടിച്ചു. ഉറക്കം കണ്പോളകളെ തഴുകിയപ്പോള് പലരും ബര്ത്തിലേയ്ക്ക് ചേക്കേറി.
          ഗുജറാത്തിലൂടെ പൊയ്ക്കൊണ്ടിരിക്കുകയാണിപ്പോള്‌. ആരുടേയോ ശബ്ദം കാതുകളില് പതിച്ചു. ഉഴുതിട്ട കൃഷിയിടങ്ങളിലൂടെയാണ് യാത്ര. കിഴക്ക് വെളളകീറുന്നതേയുളളൂ. ഗുജറാത്തിന്റെ കിഴക്കേ അറ്റമാണ്‌. അനന്തമായി പരന്നു കിടക്കുന്ന കൃഷിയിടങ്ങള് അതില് അപൂര്വ്വമായി പ്രത്യക്ഷപ്പെടുന്ന ചെറിയ വീടുകള് ഇത് വടക്കേ ഇന്ത്യയുടെ പൊതുവെയുളള ഗ്രാമീണകാഴ്ചയാണ്‌.   കേരളത്തിലായിരുന്നുവെങ്കില് ഒരോ 100  മീറ്റര് പിന്നിടുമ്പോഴും ഒരു വമ്പന് വീട് കാണാമായിരുന്നു. ആഡംബര വീടുകളുടെ നാട് എന്ന്  ഇരട്ടപ്പേരു കേരളത്തിന് കൈവരുന്ന കാലം വിദൂരമല്ല എന്ന് തോന്നി. 
          വണ്ടി രാജസ്ഥാനിലേയക്ക് കടന്നു. നാലു മണിയ്ക്ക് ജയ്പൂര് മഹാനഗരത്തില് കാല്കുത്തി. രണ്ടുനാള് പിന്നിട്ട നിരന്തര യാത്രയ്ക്ക് ഇവിടെ താല്ക്കാലിക വിരാമം. 13 ബസുകള് സ്റ്റേഷനില് ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.  സസ്യലതാതികള് തീണ്ടിയിട്ടില്ലാത്ത പൊടിപിടിച്ച ഒരു നഗരം...  ഇതായിരുന്നു മനസ്സില് കോറിയിട്ടിരുന്ന ജയ്പൂര് ചിത്രം. വരവേറ്റതോ തണല്മരങ്ങള് നിഴല്വിരിച്ച ഹരിതാഭ നഗരം. വീതിയും വൃത്തിയുമുളള റോഡുകള്‍. സുഖകരമായ അന്തരീക്ഷം ഇവിടെ ചൂട് .  മേയ് അവസാനത്തിലേ തുടങ്ങുകയുളളൂ.    രാത്രി ഏറെ വൈകുവോളം നഗരത്തില് തലങ്ങും വിലങ്ങും കറങ്ങി.
          IRCTC എര്പ്പാടാക്കിയ ബസുകള് പിറ്റേന്ന് വെളുപ്പിന് തന്നെ ഞങ്ങളെ തേടിയെത്തി. അംബര് കോട്ടയിലേയ് യാത്ര. മലമുകളില് വിശാലമായി പരന്നു കിടക്കുന്ന കൂറ്റന് കോട്ടയുടെ മുക്കിലും മൂലയിലും എത്തണമെങ്കില് മണിക്കൂറുകള് ഏറെ വേണം. ഞങ്ങളുടെ സമയം എണ്ണപ്പെട്ടതാണല്ലോ. മലയിറങ്ങി. തടാകത്തിനു നടുവില് തീര്ത്ത ജല്മഹല് കണ്ട ശേഷം ജയ്പൂര് രാജാവിന്റെ കൊട്ടാരവും ജന്തര്മന്തറും കണ്ടു. കൊട്ടാരത്തിനടുത്താണ് ഹവാമഹല്‍. കൊട്ടാരത്തിലെ സ്ത്രീകള്ക്ക് അങ്ങാടികാഴ്ചകള് കാണാനായി തീര്ത്ത മന്ദിരം. സ്ത്രീകള്ക്ക് മട്ടുപ്പാവിലിരുന്ന് അങ്ങാടി കാണാം. പുറമെയുളളവര്ക്കാവട്ടെ സ്ത്രീകളെ കാണാനുമാവില്ല. ഉച്ചയ്ക്ക് പിങ്ക് സിറ്റിയോട്  വിടവാങ്ങി.  ഇനി പഞ്ചാബ്

സുഖകരമായ പുലകാല തണുപ്പ് തൊട്ടുണര്ത്തുമ്പോള് വണ്ടി പഞ്ചാബിന്റെ ഗ്രാമീണ സൗന്ദര്യം നുകര്ന്നുകൊണ്ട് നില്ക്കുകയായിരുന്നു. ഏതോ ചിത്രകാരന് ഇളംമഞ്ഞില് മുക്കിയ ബ്രഷുകൊണ്ട് വലിയ കാന്വാസില്   വരച്ച ചിത്രംപോലെയുണ്ട് പഞ്ചാബിന്റെ പുലര്കാല കാഴ്. നോക്കെത്താ ദുരത്തോളം പരന്നു കിടക്കുന്ന കൃഷിയിടങ്ങള് കണ്ണിനു കുളിര്മ്മയേകി.  ആജാനുബാഹുക്കളായ പഞ്ചാബി ഗ്രാമീണര് ട്രക്ടുമായി പാടത്തേക്ക് പോകുന്നു. കൊയ്തുകൂട്ടിയ ഗോതമ്പ് കൂനകള് പാടത്ത് കുന്നുകള് തീര്ത്തിരിക്കുന്നു.  സ്റ്റേഷനില് കണ്ട്മുട്ടിയ പഞ്ചാബി ഗ്രാമീണരുടെ കേരളത്തെക്കുറിച്ചുളള അറിവ് ഞെട്ടിച്ചു.  മദ്രാസിനിപ്പുറം അവര്ക്ക് ഇന്ത്യയില്ല. വടക്കന് നാം വെറും മദ്രാസി മാത്രം.
                     തീഷ് സൗന്ദര്യമുളള പഞ്ചാബി പെണ്കൊടികള് ടീഷര്ട്ട് വില്പ്പനയ്ക്കെത്തി. നറു വെണ്ണയുടെ നിറവുമുളള സൗന്ദര്യധാമങ്ങള്ക്ക് ചുറ്റും ടെ്രയിനിലെ മലയാളി യുവാക്കള് വലയം തീര്ത്തു. പൂച്ചക്കണ്ണികള് ബഹുമിടുക്കികളുമായിരുന്നു. മദ്രാസികള് വിലപേശാതെ ടീഷര്ട്ട് വാങ്ങും എന്ന അവരുടെ കണക്കുകൂട്ടല് പിഴച്ചില്ല. 
                   പാക്കിസ്ഥാനോട് തോളുരുമ്മുന്ന അമൃതസര് നഗരത്തിലെത്തി. ജാലിയന് വലാബാഗായിരുന്നു ആദ്യം ദര്ശിച്ചത്‌. സ്വാതന്ത്രസമരത്തിലെ നീറുന്ന സ്മരണകള് പേറുന്ന ജാലിയന്വാലാബാഗില് കനത്ത നിശബ്ദതയായിരുന്നുവെങ്കിലും വെടിയൊച്ചകളും ആര്ത്തനാദങ്ങളും അന്തരീക്ഷത്തില് അലയടിക്കുന്നതായി തോന്നി. വെളളക്കാരന്റെ തോക്കുകള് നിഷ്ഠൂരമായി തീതുപ്പിയപ്പോള് മതില്കെട്ടിനകത്തെ പാവങ്ങള്ക്ക് വെടിയുണ്ട തടയാനായി വിരിമാറേ ഉണ്ടായിരുന്നുളളൂ. ജാലിയന്വാലാബാഗ് ഗേറ്റിന് പുറത്ത് രക്തദാന ക്യാമ്പു നടക്കുന്നു. സാബുവും സഞ്ജീവും രക്തം ദാനം ചെയ്തു. ഭാതാംബയ്ക്ക് വേണ്ടി ഒരുപാടൊരുപാട് രക്തം ചിന്തിയ പഞ്ചാബിയ്ക്ക് മലയാളികളുടെ വക ഒരു എളിയ പ്രത്യുപകാരം. 
          സുവര്ണ്ണക്ഷേത്രം. തുല്യതയുടെ കുടീരം. ഇവിടെ പക്ഷഭേദങ്ങളില്ല വലുപ്പചെറുപ്പമില്ല. സന്ദര്ശകരുടെ ചെരിപ്പ് ഏറ്റുവാങ്ങാനിരിയ്ക്കുന്ന ഭക്തരില് വന് ബിസിനസ്കാരും പ്രശസ് ഡോക്ടര്മാരും ശാസ്ത്രജ്ഞന്മാരും മറ്റും ഉണ്ടാകാറുണ്ട് എന്ന അറിവ് അമ്പരപ്പിച്ചു. ക്ഷേത്രത്തിനുളളിലെ അമൃതസരസിലെ കുളിര് ജലത്തിനുമുണ്ടൊരു മാധുര്യം. സുവര്ണ്ണ ക്ഷേത്രത്തില് നിന്ന് ഇറങ്ങി. ഗ്രാന്റ് ട്രങ്ക് റോഡിലൂടെ വാഗാ അതിര്ത്തിയിലേക്ക് ബസില് പോകുമ്പോള് റോഡിന്റെ ശില്പ്പി ഷേര്ഷാ ചക്രവര്ത്തിയെക്കുറിച്ചുളള സ്മരണകള് ഓടിയെത്തി. 
          വാഗാബോര്ഡര്‏‏  ഇന്ത്യ  ഇവിടെ തീരുകയാണ്‌. അപ്പുറം പാക്കിസ്ഥാന്റെ മണ്ണ്‌. കനത്ത കമ്പി വേലി കൃഷിഭൂമിയെ വകഞ്ഞ് മാറ്റിയിരിക്കുന്നു.  ഇന്ത്യാ പാക്ക് പരേഡ് വീക്ഷിക്കാനെത്തിയവര് പതിനായിരങ്ങളാണ്‌.  അസാമാന്യ ഉയരമുളള സൈനികര് അതിര്ത്തിയിലെ ഗെയിറ്റ് വലിച്ച് തുറന്ന് വാശിയോടെ മാര്ച്ച് നടത്തി  പരസ്പരം ഷെയിക്ക്ഹാന്ഡ് കൊടുത്തു. ഇന്ത്യാ പാക്ക് ദേശീയഗാനാലാപത്തോടെ  കൊടികള് താഴ്ന്നു. ഗെയിറ്റ് അടഞ്ഞു.
          പാക്കിസ്ഥാനിലേയക്ക് ദൃഷ്ടിപായിച്ചുക്കൊണ്ട് കമ്പിവേലിക്കരികിലൂടെ ഞങ്ങള് നടന്നു.  ഒരു കൂട്ടം  പക്ഷികള് സങ്കോചമില്ലാതെ അതിര്ത്തി കടന്നു പറന്നുപോയി. ആളും  ആരവവുമൊഴിഞ്ഞു. അര്ത്ഥഗര്ഭമായ ശ്മശാനമൂകത. തോക്കിന്റെ കാഞ്ചിയില് വിരലൂന്നി ഇനി സൈന്യം ജാഗരൂകം. നിമിഷങ്ങള്ക്ക് മുമ്പ് നല്കിയ ഷെയ്ക്ക് ഹാന്ഡിന് ഇനി വിലയില്ല.. മനസ്സിനെ കുത്തിനോവിയ്ക്കുന്ന കനത്ത കമ്പിവേലികള് പിന്നിട്ട് ഞങ്ങളുടെ ബസ് അമൃതസറിലേക്ക് നീങ്ങി. രാത്രി 10 മണിയോടെ അമൃതസറിനോട് വിടവാങ്ങി. 
          പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത ധര്മ്മപത്നിയായ ചാണ്ഡീഗഡായിരുന്നു പ്രഭാതത്തില് വരവേറ്റത്‌.  പത്നിയെ സ്വന്തമാക്കാന് ഇരുവരും ആഗ്രഹിക്കുന്നതില് അത്ഭുതമില്ല. അത്രയ്ക്ക് സുന്ദരിയാണീ കേന്ദ്രഭരണപ്രദേശം.  ഒരു ഗുരുദ്വാരയിലെ ഡോര്മെട്രിയിലായിരുന്നു ഞങ്ങളുടെ ഫ്രഷ് അപ്പ്‌. തലയില്  തുണികെട്ടാതെ ഗുരുദ്വാരയില് നില്ക്കാന് പാടില്ല കേട്ടോ”...സര്ദാര്ജിമാര് ആദ്യം ഗൗരവത്തിലും പിന്നെ താണുകേണും അപേക്ഷിച്ചു. മലയാളിയുണ്ടോ ഗൗനിക്കുന്നു. സര്ദാര്ജിമാര് ആകെ വലഞ്ഞു. അഭ്യര്ത്ഥന തുടര്ന്നുകൊണ്ടേയിരുന്നു. 

ഇന്ത്യയിലെ ഏറ്റവും മനോഹരമായ നഗരമേത് ? രണ്ടുവട്ടം ചിന്തിക്കേണ്ട. ചാണ്ഡിഗര് തന്നെ.  സര്വ്വത്ര ഹരിതാഭം. കളം വരച്ചുണ്ടാക്കിയതുപോലെയുളള റോഡുകള്ക്കിരുവശവും ഒരേ തരത്തിലും വലുപ്പത്തിലുമുളള മരങ്ങള്‍. നാല്ക്കവലകളില് മനോഹരമായ ജലധാരയോടുകൂടിയ  ഉദ്യാനങ്ങള്‍. എങ്ങും പൂക്കളും വൃക്ഷങ്ങളും പച്ചപ്പും. ഇത് ഇന്ത്യ തന്നെയോ?.
          കാണാനേറെയുണ്ട് ചാണ്ഡീഗഡില്‍. ഭാവനയും ഇച്ഛാശക്തിയുമുണ്ടെങ്കില് ഏത് പാഴ് വസ്തുക്കള്ക്കൊണ്ടും കലാവിരുന്നൊരുക്കാം എന്നു തെളിയിക്കുന്ന റോക്ക് ഗാര്ഡനും ഏഷ്യയിലെ ഏറ്റവും വലിയ റോസ് ഗാര്ഡനായ സക്കീര് ഹുസൈന് റോസ് ഗാര്ഡനും ചാണ്ഡീഗഡിന്  സ്വന്തം.  വൈകുന്നേരം നഗരത്തിലൂടെ തലങ്ങും വിലങ്ങും നടന്നു. എല്ലായിടവും  ഒരുപോലെ.  റോഡിന്റെ നമ്പര് അറിയില്ലെങ്കില് ചുറ്റിപോകും.  രാത്രി മനസ്സില്ലാമനസ്സോടെ ചാണ്ഡീഗഡിനോട് വിടപറഞ്ഞു.
          െഡല്ഹിയിലെ മിലിട്ടറി റയില്വേ സ്റ്റേഷനായ സഫര്ദ്ജംഗില് എത്തുമ്പോള് പുലര്ച്ച നാലരയായി.  പുലര്കാല ഡല്ഹി ആസ്വദിച്ചുകൊണ്ട് ബസ് യാത്ര. ഡല്ഹി ഉണരുന്നതേയൂളളൂ. രാജേന്ദ്രാ പ്ളേസിലുളള ആര്യസമാജം ഡോര്മെട്രിയില് എത്തി. ഇനി രണ്ടു ദിവസം ഇവിടെയാണ്‌.  മുമ്പില് മെടേ്രാ സ്റ്റേഷന്‍. പ്രതിദിനം 20 ലക്ഷത്തിലേറെ ആളുകളെ ലക്ഷ്യസ്ഥാനത്തെിക്കാനായുളള വ്യഗ്രതയില് മെടേ്രാ മൂളിപായുന്നു. 
          െമ്രടേ്രായില് കയറി അക്ഷര്ധാം ക്ഷേത്രത്തിലെത്തി. ആധുനിക യുഗത്തിലെ താജ്മഹല് ആണിത്‌. യമുനയുടെ കരയില് 100 ഏക്കറോളം വിസ്തൃതിയില് പരന്നുകിടക്കുന്നു. മാര്ബിളിലെ വിസ്മയം.  അക്ഷര്ധാം ദര്ശിച്ചില്ലായെങ്കില് ഡെല്ഹിയാത്ര വ്യര്ത്ഥം. ഭാരതീയ സംസ്കൃതിയെക്കുറിച്ച് അറിയേണ്ടതെന്തല്ലാമാണോ അതെല്ലാം അക്ഷര്ധാമിലുണ്ട്‌. പക്ഷെ കാമറ അനുവദനീയമല്ല. ഇത് ശ്യാംപ്രസാദിനെ നിരാശനാക്കി.
          െമ്രടേ്രായില് കയറി ചാന്ദിനിചൗക്കിലിറങ്ങി ചെങ്കോട്ട ലക്ഷ്യമാക്കി നടന്നു. ആഗ്രാകോട്ടയ്ക്കും ജയിപ്പൂര് കോട്ടയ്ക്കും മുന്നില് റെഡ്ഫോര്ട്ട് വെറും കളിപ്പാട്ടം. പക്ഷേ ഭാരതീയന് ചെങ്കോട്ട കല്ലിന്റെ വെറുമൊരു നിര്മ്മിതിയല്ലല്ലോ. ഏറെ മാനങ്ങളുണ്ട് നിര്മ്മിതിക്ക്‌.  ഭക്തിയുടെ നാദവീചികള് അലയടിക്കുന്ന ഡെല്ഹി ജുമാമസ്ജിദില് പോയി അല്പ്പനേരം ഇരുന്നു. പിന്നെ ചാന്ദിനി ചൗക്കിലെ ജനതിരക്കില് അലിഞ്ഞു ചേര്ന്നു. രാത്രിയോടെ ആര്യസമാജത്തിലേയക്ക്‌. ഡല്ഹിയിലെ ചൂടിന് കനംവച്ചു വരുന്നതേയുളളൂ.

ഡല്ഹിയിലെ രണ്ടാമത്തെ പ്രഭാതം.  നഗരപ്രദക്ഷിണത്തിനിറങ്ങി. ആദ്യം രാജ്ഘട്ടില്‍. മഹാത്മാവിന് പ്രണാമമര്പ്പിച്ചു. ലാല്ബഹദൂര്ശാസ്ത്രി,  രാജീവ്ഗാന്ധി, ഇന്ദരാഗാന്ധി, അങ്ങനെ അങ്ങനെ നിരവധി നേതാക്കള് അന്ത്യനിദ്രകൊളളുന്ന ഭൂമി. പിന്നെ ലോട്ടസ് ടെമ്പിളിലെത്തി ബഹായികളുടെ ആഥിത്യം സ്വീകരിച്ചു. കുത്തബ് മിനാറും ഇന്ദിരാ മ്യൂസിയവും, തീന്മൂര്ത്തിഭവനും ദര്ശിച്ചപ്പോഴേക്കും സൂര്യന് വിശ്രമിക്കാറായിരുന്നു. സന്ധ്യയ്ക്ക് പാലികാ ബസാറില് എത്തി. ഭൂഗര്ഭത്തിലെ എയര്കണ്ടീഷന് മാര്ക്കറ്റില് ഒരു ഷോപ്പിംഗ്‌. വില കൂടുതലാവുമോ എന്ന സംശയം അസ്ഥാനത്തായിരുന്നു. കരോള്ബാഗിലേക്കാള് വിലക്കുറവ്‌.
          നട്ടപാതിര 3 മണിയക്ക് ഡോര്മെട്രിയില് നിന്ന് സഫര്ദ്ജംഗില് എത്തി. ഞങ്ങളുടെ പ്രിയ വണ്ടി വന്നു. കുടിശ്ശികയുളള ഉറക്കം തീര്ക്കാനായി പലരും ബര്ത്തില് ചാടിക്കേറി. നേരം വെളുത്തപ്പോള് ഡല്ഹിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ വണ്ടി കുതിയ്ക്കുകയാണ്‌. തലസ്ഥാന നഗരിയ്ക്ക് മറ്റൊരു മുഖമാണിവിടെ. ഒട്ടുംതന്നെ സുന്ദരമല്ല മുഖം. അതിജീവനത്തിനായി പെടാപാടുപെടുന്ന സാധാരണ മനുഷ്യരുടെ പച്ചയായ ലോകം. ചാണക്യപുരിയുടേയോ ജന്പഥിന്റെയോ മോഡികള് ഇവിടെ അന്യം. രാജധാനി വണ്ടികള് ദില്ലി ലക്ഷ്യമാക്കി ചീറിപാഞ്ഞുപോകുന്നു. ഉത്തര്പ്രദേശിലെ മഥുരയാണ് ഞങ്ങളുടെ ലക്ഷ്യം. ഹരിയാനയും പിന്നിട്ടു  10 മണിയോടെ മഥുരയിലെത്തി.
          മഥുര...  പൊടിയുടെ പുതപ്പണിഞ്ഞ നഗരം. അവിടെ നിന്ന് ബസില് എന്‍.എച്ച്2 ലൂടെ ആഗ്രയിലേയക്ക്‌. ആഗ്രാഫോര്ട്ടിലെത്തി. ആഗ്രാകോട്ട വര്ണ്ണിക്കാന് പുതിയ ഭാഷ തേടണം. എവിടെയെല്ലാമോ കയറി എവിടെയൊക്കെയോ എത്തി എന്നു പറയാം. രണ്ടുമണിക്കൂര് കൊണ്ട് അത്രയേ കഴിയൂ. പിന്നീട് നിത്യവിസ്മയമായ താജ്മഹലിലെത്തി. ഇത് നാലാം തവണയാണ് താജ്മഹല് സന്ദര്ശിക്കുന്നത്‌. എന്നിട്ടും കുറയുന്നില്ല പുതുമ. താജ്മഹലിനോട് കിടപിടിയ്ക്കാന് താജ്മഹല് മാത്രം.   സന്ധ്യയോടെ ആഗ്ര റയില്വേ സ്റ്റേഷനിലെത്തി. വണ്ടി രണ്ട് മണിക്കൂര് ലേറ്റാണെന്ന് അറിഞ്ഞു.
           സ്റ്റേഷനിലുണ്ടായിരുന്ന ഒരു ഗുഡ്സ് ടെ്രയിനില് നിറയെ യുദ്ധടാങ്കുകള്‍. ചെന്നൈയിലെ ആവഡിയില് നിന്നു കൊണ്ടുവരികയാണതെ്ര. ഞങ്ങളുടെ സഹയാത്രികരായ രണ്ട് പയ്യന്മാര് യുദ്ധടാങ്കിന് പോസ് ചെയ്തു ഫോട്ടോയെടുത്തു. േഫാട്ടോ ഡിലീറ്റ് ചെയ്യൂ...”. കൂറ്റനായ ഒരു സര്ദാര്ജി പട്ടാളക്കാരന് ടെ്രയിനില് നിന്ന് ചാടിവീണു അലറി. പേടിച്ചരണ്ട പയ്യന്മാര് വിറച്ചുകൊണ്ട് ഫോട്ടോ ഡിലീറ്റ് ചെയ്തു. ശരി ഇനി നിങ്ങള് രണ്ടുപേരും പോസ് ചെയ്തു നില്ക്കൂ. ഞാന് ഫോട്ടോ എടുത്തു തരാം”. സര്ദാര്ജി പട്ടാളക്കാരന് പറഞ്ഞു....
          രാത്രി ആഗ്രയോട് വിടചൊല്ലി. ഇനി രണ്ടു രാത്രിയും ഒരു പകലും നീണ്ട, തെക്കേ ഇന്ത്യയിലേയ്ക്കുളള, നോണ്സ്റ്റോപ്പ് യാത്ര. വണ്ടി കുതിച്ചുപായുകയാണ്‌. ഹൈദരാബാദാണ് ലക്ഷ്യം.  ഗാന മത്സരവും അന്താക്ഷരി മത്സരവും കവിതാപാരായണവും  മറ്റും നോണ്സ്റ്റോപ്പ് യാത്രയുടെ വിരസതയകറ്റി. ശ്യാംപ്രസാദിന്റെ ക്യാമറ ചമ്പല്കാടുകളുടെ ആസുരത ഒപ്പിയെടുത്തു. പിറ്റേന്ന് വൈകുന്നേരത്തോടെ മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തി. വീണ്ടും യാത്ര. നാളെ രാവിലയേ ഹൈദരബാദിലെത്തൂ.  ദൈവമേ എന്തൊരു യാത്രയാണിത്‌. ഇന്ത്യ ഇത്രയും വലുതാണോ ?  പിറ്റേന്ന് രാവിലെ നൈസാമിന്റെ നാട്ടിലെത്തി.

ഹൈദരാബാദ്സിക്കന്തരാബാദ് ഇരട്ടനഗരം. ഇന്ത്യയിലെ അഞ്ചാമത്തെ വന് നഗരം.  ഇവിടെ .... യാത്രക്കാര്ക്ക് ഓപ്ഷന് അനുവദിച്ചു. രാമോജി ഫിലിം സിറ്റി കാണേണ്ടവര്ക്ക് അത് തെരഞ്ഞെടുക്കാം അല്ലാത്തവര്ക്ക് ഹൈദരാബാദ് സിറ്റി ടൂര്‍. ഞങ്ങള് മൂന്നുപേര് രാമോജിയിലേയക്കും മൂന്നു പേര് സിറ്റിടൂറും തെരഞ്ഞെടുത്തു. ഹൈദരാബാദിന്റെ മുഖമുദ്രയായ ചാര്മിനാര്, സലേര് മ്യൂസിയം, ഗോല്ക്കൊണ്ട കോട്ട, എന്നിവ വീക്ഷിച്ച് വൈകുന്നേരം ലുംബിനി പാര്ക്കില് എല്ലാവരും ഒത്തുചേര്ന്നു.  ഹൈദരാബാദിലെ ചൂട് കടുകട്ടി എങ്കിലും മനോഹര നഗരം ആരെയും വശീകരിക്കുന്നതായിരുന്നു . രാത്രി ഹൈദരാബാദ് മഹാനഗരത്തോട് വിടവാങ്ങി. ഇനി നാട്ടിലേക്ക് 22 മണിക്കൂര് തുടര്ച്ചയായ യാത്ര. ടൂറിന് വിരാമാമാവുകയായി.
    സാധാരണക്കാരന് റയില്വേ നല്കുന്ന ഒരു ഔദ്യാര്യമാണ് ഭാതദര്ശന് എന്ന ടൂര്പാക്കേജ്‌.  ഭാരതത്തിന്റെ ആത്മാവ് തൊട്ടറിയാനുളള അവസരം.  അമ്പരപ്പിക്കുന്ന മാനേജ്മെന്റ് വൈഭവമാണീ പാക്കേജ്‌.  കൃത്യമായ പ്ളാനിങ്ങ്‌. 25 പേരെയും കൊണ്ട് ഊട്ടിയില് വിനോദയാത്ര പോയവര്ക്കറിയാമല്ലോ ടൂര് മാനേജ്മെന്റിന്റെ ബുദ്ധിമുട്ട്‌. ഇവിടെ പരസ്പര പരിചയമില്ലാത്ത 500 പേരെയും കൊണ്ട് ഇന്ത്യമുഴുവനും കറങ്ങിവരുകയാണ്‌.  ആയിരക്കണക്കിന് കിലോമീറ്റര് പിന്നിട്ട് വ്യത്യസ്ഥ ഭാഷ, സംസ്കാരം, കാലാവസ്ഥ, എന്നിവ അനുഭവവേദ്യമാക്കുന്ന  മഹായാത്ര.  നൂറുകണക്കിന് ബസുകള് കൃത്യസമയത്ത് സ്റ്റേഷനിലെത്തിച്ച് അനേകം സ്ഥലങ്ങളിലെത്തിച്ച് മുടക്കം കൂടാതെ മെച്ചപ്പെട്ട രുചികരമായ ഭക്ഷണം കൃത്യസമയത്ത് വിളമ്പി യാത്രക്കാര്ക്ക് നൂറുശതമാനം സംരക്ഷണം ഉറപ്പുവരുത്തുന്ന പാക്കേജ്‌. കുഞ്ഞുകുട്ടികളുമായി കുടുംബസമേതം ധൈര്യമായി യാത്ര ചെയ്യാം. ഇതിനെല്ലാമായി റയില്വേ ഈടാക്കുന്നതോ ഒരു ദിവസത്തിന് വെറും 500 രൂപ മാത്രവും. 
          വകുന്നേരം വണ്ടി ചെന്നൈയിലെത്തിയപ്പോള് വാളയാറിലെത്തിയ തുപോലെതോന്നി. ഇനി അധികം ദൂരമില്ല എന്ന പ്രതീതി. എണ്ണായിരം കിലോമീറ്റര് താണ്ടുമ്പോള്  500 കിലോമീറ്റര് നിസ്സാരം. വാരിവലിച്ചിട്ടിരുന്ന സാധനങ്ങള് അടുക്കിപ്പെറുക്കി വച്ചു ഭാണ്ഡങ്ങള് മുറുക്കി. വിട വാങ്ങലിനായുളള തയ്യാറെടുപ്പ്‌.
          ദവത്തിന്റെ സ്വന്തം നാട്ടിലെത്തുമ്പോള് പുലര്ച്ച  മണി മൂന്ന് നട്ടപാതിരയായിരുന്നിട്ടും പലരും യാത്രപറയാനായി ഉറക്കത്തില് നിന്ന് എഴുന്നേറ്റു വന്നു.  ഒന്നിച്ച് ഉണ്ടും ഉറങ്ങിയും  നേടിയെടുത്ത ആത്മബന്ധം ഉലയുന്നതിന്റെ നൊമ്പരം അന്തരീക്ഷത്തില് നിറഞ്ഞു. ജീവിതത്തിന്റെ വിവിധ തലങ്ങളിലും വിവിധയിടങ്ങളിലുമുളളവര്‍.വിളിയക്കണം കേട്ടോ...സ്ഥിരം പല്ലവി ആവര്ത്തിച്ചു. എത്ര തവണ കേട്ടതാ ഇത്‌. രണ്ടു ദിവസം വിളിയക്കും അത്രതന്നെ.  അതാണല്ലോ ജീവിതം.
          ഭാരതപൈതൃകം തൊട്ടറിഞ്ഞ് 14 സംസ്ഥാനങ്ങളിലൂടെ 8552 കിലോമീറ്റര് യാത്രയ്ക്ക് ഇവിടെ തിരശീലവീഴുകയായി. വിലമതിക്കാനാവത്ത യാത്രാനുഭവങ്ങളും താലോലിച്ച് അടുത്ത യാത്രയക്കായുളള പദ്ധതിയും മനസ്സില് കുറിച്ചുകൊണ്ട് ഒലവക്കോട് സ്റ്റേഷനിലൂടെ ഞങ്ങള് പുറത്തേക്ക് നടന്നു.

ലളിത് ബാബു